മലയാളത്തിന്റെ യുവ നടന് ദുല്‍ഖറിനെ നായകനാക്കി പ്രതാപ് പോത്തന് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കി ആ ചിത്രം ഉപേക്ഷിച്ചുവെന്ന വാര്‍ത്തയാണ് പിന്നീട് എത്തിയത്. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടമാകാത്തതിനാലാണ് സിനിമ ഉപേക്ഷിച്ചതെന്ന് പ്രതാപ് പോത്തന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയ അഞ്ജലി മേനോന് ആ ചിത്രത്തിന് സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുന്നു.
ചിത്രത്തില്‍ നിന്നും താനാണ് പിന്മാറിയതെന്ന് അഞ്ജലി മേനോന് പറയുന്നു. കൂടാതെ ദുല്‍ഖറിന് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാം. അന്നേ മറന്നു കളഞ്ഞ സംഭവമാണ്. അതിനാല്‍ തന്നെ പ്രതികരിക്കണമെന്ന് തോന്നിയില്ല. എന്തിനാണ് വെറുതെ തര്‍ക്കിക്കുന്നത്. വലിയ ആശയമായിരുന്നു. നിരാശയില്ല. നന്നായി എന്നാണ് തോന്നലെന്നും അഞ്ജലി പറയുന്നു. സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ പറ്റില്ലെന്നും പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി പറഞ്ഞു.
Post Your Comments