മിനിസ്ക്രീന്‍ ആരാധകരെ ആകെ നിരാശപ്പെടുത്തിയ സംഭവം ആയിരുന്നു ജനപ്രിയ പരമ്പരയായ ഉപ്പും മുളകില്‍ നിന്നും നീലു പിണങ്ങിപ്പോയത്. സംവിധായകന്റെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് താരം ഷോയില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍ നടി നിഷാ ഷോയിലെയ്ക്ക് തിരിച്ചെത്തി. പടവലത്തുനിന്നും തിരിച്ചെത്തിയ നീലുവിനെ വീട്ടിലേക്ക് കയറാന്‍ ബാലു ആദ്യം തയ്യാറായിരുന്നില്ല. രസകരമായ മുഹൂര്ത്തങ്ങളുമായിട്ടായിരുന്നു ഇവരെത്തിയത്. നീലു മാത്രമല്ല സഹോദരനായ കുട്ടുവും കൂടി തിരിച്ചെത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്.
നീലു തിരികെയെത്തിയതിന്റെ സന്തോഷത്തില്‍ നില്ക്കുന്നതിനിടയില് ആരാധകര്‍ക്ക് ഒരു സുവര്‍ണ്ണാവസരത്തെക്കുറിച്ച് ബാലു വ്യക്തമാക്കി. ഭവാനിയമ്മയും മുടിയനും ലച്ചുവും കേശുവും ശിവയും നീലുവും കുഞ്ഞാവയുമൊക്കെയായി ഫേസ്ബുക്ക് ലൈവിനിടയിലാണ് ബാലു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
കുടുംബത്തിലെ കുഞ്ഞതിഥിയായ കുഞ്ഞാവയക്ക് പേര നിര്‍ദേശിക്കാനായിരുന്നു ബാലു ആവശ്യപ്പെട്ടത്. വാവക്കൊരു പേരെന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ബാലുവിനും കുടുംബത്തിനുമൊപ്പം വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അവരവരുടെ മനസ്സിലുള്ള പേരിനെക്കുറിച്ച് ഓരോരുത്തരും വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ലൈവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Post Your Comments