സനല്‍കുമാര്‍ ഒരുക്കിയ വിവാദ ചിത്രം സെക്സി ദുര്‍ഗയിലൂടെ ശ്രദ്ധിക്കപ്പെട്ട യുവ നടി രാജശ്രീയുടെ പ്രണയ രംഗങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍. അനുരാഗ് കശ്യപ് ഒരുക്കുന്ന സേക്രഡ് ഗെയിം എന്ന സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഭാര്യയായി രാജശ്രീ ദേശ്പാണ്ഡെ അഭിനയിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ നഗ്നരംഗങ്ങളും പ്രണയ രംഗങ്ങളുമാണ് ഇപ്പോള്‍ ചോര്‍ന്ന് അശ്ലീല വെബ്സൈറ്റുകളില്‍ എത്തിയത്.
നഗ്ന രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ താന്‍ ഭയപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ രംഗങ്ങള്‍ പോണ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഒരു പോണ്‍താരത്തോട് സംസാരിക്കുന്നതരത്തില്‍ ആളുകള്‍ മോശം സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയതായി ഒരു വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ രാജശ്രീ പറഞ്ഞു. ”മംഗല്യസൂത്രം ധരിച്ച ഇന്ത്യയിലെ ചൂടന്നായിക എന്ന രീതിയിലായിരുന്നു വാട്ട്സാപ്പില്‍ രംഗങ്ങള്‍ പ്രചരിച്ചത്. ഇതിനുശേഷം ഞാന്‍ ഒരു പോണ്‍സ്റ്റാര്‍ ആണെന്നതരത്തില്‍ സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി. ഈ സാഹചര്യത്തില്‍ ഞാന്‍ എന്തു ചെയ്യും. ചില കമന്റുകള്‍ അങ്ങേയറ്റം മോശമായിരുന്നു.” താരം തുറന്നു പറയുന്നു.
Post Your Comments