പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അനുപമ. എന്നാല്‍ മലയാളത്തിനു പകരം മറ്റു തെന്നിന്ത്യന്‍ ഭാഷകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. തെല്ലുങ്കില്‍ വളരെ തിരക്കുള്ള നായികയായി മാറി അനുപമ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഹലോ ഗുരു പ്രേമശോകം എന്ന തെലുഗ് ചിത്രത്തിന്റെ സെറ്റില്‍ മുതിര്‍ന്ന നടന്‍ പ്രകാശ് രാജ് ശകാരിച്ചതിലൂടെയാണ്.
പ്രകാശ് രാജ് ശകാരിച്ചുവെന്നും പൊട്ടികരഞ്ഞ അനുപമ തളര്‍ന്നുവെന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഈ വാര്‍ത്തയെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ തിരനാഥ് റാവു നകിന മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിര്‍ന്ന താരങ്ങള്‍ ഉപദേശിക്കുന്നതു പോലെ പ്രകാശ് രാജ് ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും ചിത്രത്തിലെ ചില സീനുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് നിര്‍ദേശിക്കുകയും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അതില്‍ ചിലപ്പോള്‍ അനുപമയ്ക്ക വിഷമം തോന്നിയിട്ടുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു.
അനുപമ തളര്‍ന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്. തളര്‍ന്നിരുന്ന നടിയോട് വിശ്രമിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ച് അഭിനയം തുടര്‍ന്ന നടി തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തു മിനിറ്റില്‍ തിരികെ പോന്നു. ഷൂട്ടു നിര്‍ത്തിവെച്ചത് പ്രകാശ് രാജിന്റെ ഡേറ്റ് കുറവായതിനാലാണ്. പിന്നീട് ഷൂട്ട് തുടരുകയും ചെയ്തു-സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments