CinemaGeneralLatest NewsMollywood

എ.എം.എം.എ ഒരു കുടുംബമാണെങ്കില്‍ വാക്കാല്‍ നല്‍കുന്ന പരാതി സംഘടന പരിഗണിക്കില്ലേ; വിമര്‍ശനവുമായി നടി

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വലിയ പ്രതിഷേധം ശക്തമാകുകയാണ്. അമ്മയില്‍ അംഗങ്ങളായ നാല് വനിതാ താരങ്ങള്‍ ഇതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് രാജിവച്ച്‌ പുറത്തു പോയിരുന്നു. അമ്മയുടെ നിലപാട് വ്യക്തമാക്കുന്നതിന് പ്രസിഡന്റ് മോഹന്‍ലാല്‍ പത്രസമ്മേളനം വിളിക്കുകയും ദിലീപിനെ തിരിച്ചെടുക്കുന്നത് AMMA ജനറല്‍ ബോഡി യോഗത്തിലെ അജണ്ടയിലുണ്ടായിരുന്ന ഒന്നാണെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ അജണ്ടയുടെ പ്രിന്റഡ് കോപ്പിയിലുണ്ടായിരുന്ന ഏഴ് വിഷയങ്ങളില്‍ ദിലീപിന്റെ കാര്യം ഉണ്ടായിരുന്നില്ല.

ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ വിശദീകരണം നല്‍കിയ മോഹന്‍ലാല്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച്‌ ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് സംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും നടിയുടെ അടുത്ത സുഹൃത്തുമായ രമ്യ നമ്ബീശന്‍. എ.എം.എം.എ ഒരു കുടുംബമാണെങ്കില്‍ ദിലീപിനെതിരേ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് സുഹൃത്ത് (ആക്രമിക്കപ്പെട്ട നടി) തന്നോട് ചോദിച്ചുവെന്ന് രമ്യ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

രമ്യയുടെ വാക്കുകള്‍ ഇങ്ങനെ…. വാര്‍ത്താസമ്മേളം കണ്ടതിന് ശേഷം ഞാന്‍ അവളുമായി സംസാരിച്ചിരുന്നു. അവള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് ”AMMA കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ആരും ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി സംഘടനയെ സമീപിക്കുകയോ ചെയ്യാറില്ല. അവര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാമെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ അവര്‍ അന്വേഷിച്ചുകാണും. ആരോപണവിധേയനായ നടന്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ടാകും. എഴുതിക്കൊടുക്കാത്തതിനാല്‍ നടപടി സ്വീകരിച്ചില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.”

shortlink

Related Articles

Post Your Comments


Back to top button