‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രം ട്രാന്‍സ്ജെന്‍റെഴ്സിനുള്ള കണ്ണാടിയാണെന്ന് നടന്‍ ജയസൂര്യ, ആരെയും ഭയപ്പെടാതെ നെഞ്ചും വിരിച്ച് എവിടെയും പോകാനുള്ള ധൈര്യം ‘ട്രാന്‍സ്ജെന്‍റെഴ്സ്’ സമൂഹത്തിനു ഈ സിനിമ നല്‍കുന്നുവെന്നും ജയസൂര്യ വിശദീകരിക്കുന്നു.
ട്രാന്‍സ്ജെന്‍റെഴ്സിനോടുള്ള മനോഭാവത്തതില്‍ സമൂഹത്തിനു മാറ്റമുണ്ടാകണമെന്ന സന്ദേശം നല്‍കുന്നതോടൊപ്പം ഇത്തരം ജീവിതം നയിക്കുന്നവര്‍ക്കും ഈ സിനിമ മികച്ച സന്ദേശം നല്‍കുന്നുണ്ട്.
ട്രാന്‍സ്ജെന്‍റെസിന് ആദ്യത്തെ പിന്തുണ വേണ്ടത് കുടുംബത്തില്‍ നിന്നാണ്. സ്വന്തം കുടുംബം അവരെ ചേര്‍ത്തു പിടിച്ചാല്‍ ഒരു ട്രാന്‍സ്ജെന്‍റെഴ്സിനെയും തെരുവില്‍ കാണാന്‍ കഴിയില്ലെന്നും ജയസൂര്യ ഒരു അഭിമുഖ പരിപാടിക്കിടെ കൂട്ടിച്ചേര്‍ത്തു.
Post Your Comments