ഒരുകാലത്ത് ബോളിവുഡിനെ ഇളക്കി മറിച്ച നടി മധുബാലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മധുബാലയുടെ സഹോദരി മധുര് ബ്രിജി ഭൂഷനാണ് സിനിമ ഒരുക്കുക. മധുബാലയുടെ ജീവിതം സിനിമയാക്കാന്‍ പകര്‍പ്പവകാശത്തിന് വേണ്ടി നിരവധി സംവിധായകര്‍ നേരത്തെ മധുര് ബ്രിജി ഭൂഷണിനെ സമീപിച്ചിരുന്നതായി വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ പകര്‍പ്പവാകാശം നല്കാന് അവര്‍ തയ്യാറായിരുന്നില്ല.
മധുബാലയുടെ ജീവിതത്തോട് നീതി പുലര്‍ത്തുന്ന മനോഹരമായ ചിത്രമെടുക്കാനാണ് താന്‍ ആലോചിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമ ആര് സംവിധാനം ചെയ്യുമെന്നോ താരങ്ങള്‍ ആരൊക്കെ ആയിരിക്കുമെന്നോ ഉള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Post Your Comments