സിനിമയില്‍ സ്റ്റൈല്‍ മന്നനെ മോഹിക്കാത്ത നായികമാര്‍ വിരളമാണ്. ‘പടയപ്പ’ എന്ന ചിത്രത്തില്‍ സൂപ്പര്‍ താരത്തെ വിവാഹം ചെയ്യാന്‍ കഴിയാതിരുന്നതിന്റെ നിരാശയില്‍ വീട്ടില്‍ വര്‍ഷങ്ങളോളം മുറി അടച്ചിരുന്ന രമ്യാ കൃഷ്ണന്റെ കഥാപാത്രത്തെ നമ്മള് ഒരിക്കലും മറക്കാനിടയില്ല, ആ പ്രണയ തീവ്രത നമുക്ക് അത്രത്തോളം അനുഭവമായി മാറിയിരുന്നു,
എന്നാല്‍ രജനീകാന്തിന്റെ പ്രണയം നിരസിച്ച ഒരു പെണ്‍കുട്ടി താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് കേട്ടാല്‍ ശരിക്കും നമ്മള് ഞെട്ടും, രജനീകാന്ത് സിനിമാ താരമാകുന്നതിനു മുന്‍പ് ബസ്കണ്ടക്ടറായിരിക്കുന്ന സമയത്തായിരുന്നു സ്റ്റൈല്‍ മന്നന് ഒരു യുവതിയോട് അസ്ഥിയില്‍ പിടിച്ച പ്രണയം തോന്നിയത്. രജനീകാന്ത് യുവതിയെ കല്യാണം കഴിക്കാനായി ആഗ്രഹിക്കുകയും ചെയ്തു, തന്റെ പ്രണയം യുവതിയെ അറിയിച്ചപ്പോള്‍ അവര്‍ രജനിയുടെ പ്രണയം തിരസ്കരിക്കുകയാണുണ്ടായത്. താരം കറുപ്പായതിന്റെ പേരിലാണ് യുവതി പ്രണയം നിഷേധിച്ചത്.
Post Your Comments