മലയാളത്തില്‍ നിന്ന് തുടങ്ങിയാണ് നയന്‍താര തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ പട്ടം ചൂടിയത്. തമിഴില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നയന്‍സ് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ ശോഭ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ.
ജൂലൈ പതിനാലിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അഭിനയിക്കുന്നത്. ഒരു വര്‍ഷം മുന്‍പേ തന്റെ ചിത്രത്തെക്കുറിച്ച് ധ്യാന്‍ പ്രേക്ഷകരോട് പങ്കുവെച്ചെങ്കിലും നിവിന്റെയും നയന്‍ താരയുടെയും തിരക്കാണ് ചിത്രം ഇത്രയും വൈകിപ്പിച്ചത്.
Post Your Comments