ബോളിവുഡ് നടി ശ്രീദേവിയുടെ മരണ ശേഷം സഹോദരിമാരായ ജാന്‍വിയേയും, ഖുശിയേയും ആശ്വസിപ്പിക്കാന്‍ ബോണി കപൂറിന്റെ ആദ്യ മകനായ അര്‍ജുന്‍ കപൂര്‍ എത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അര്‍ജുന്‍ കപൂറിന് പതിനൊന്നു വയസുള്ളപ്പോഴായിരുന്നു ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം ചെയ്തത്, എന്നാല്‍ തന്റെ അമ്മയെ ഉപേക്ഷിച്ചു പോയ അച്ഛനോട് അര്‍ജുന്‍ അടുപ്പം കാട്ടിയില്ല, തന്റെ അമ്മ മരിച്ചിട്ടും ശ്രീദേവിയെ രണ്ടാനമ്മയായി കണ്ടതുമില്ല. ഒടുവില്‍ ശ്രീദേവിയുടെ മരണ ശേഷം ആ കുടുംബത്തോട് സ്നേഹം പങ്കിടാനായി അര്‍ജുനും അര്‍ജുന്റെ സഹോദരി അങ്കുശയും പറന്നെത്തി, ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും അര്‍ജുന്‍ ഏര്‍പ്പെടുത്തി. ബോണി കപൂറിനോടും സഹോദരിമാരായ ജാന്‍വിയോടും, ഖുഷിയോടുമുള്ള പിണക്കം അര്‍ജുന്‍ അവസാനിപ്പിച്ചു. പിണക്കം അവസാനിപ്പിച്ചതിനെക്കുറിച്ച് അര്‍ജുന്‍ പങ്കുവെയ്ക്കുന്നതിങ്ങനെ
എനിക്ക് ഇതിനു ഉത്തരം പറയാന്‍ കഴിയില്ല , അഥവാ പറഞ്ഞാലും അതു വ്യക്തമാക്കാനാവില്ല. ഇത് എന്റെ മാത്രം തീരുമാനമായിരുന്നില്ല. എനിക്കും എന്റെ അനുജത്തി അന്‍ഷുലയ്ക്കും എല്ലാ പിണക്കങ്ങളും അവസാനിപ്പിക്കണമെന്ന് തോന്നുകയായിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ജുന്‍റെ പ്രതികരണം.
Post Your Comments