വിനയന്‍ സിനിമകളിലൂടെയാണ് ജയസൂര്യ താരോദയമായി വളരുന്നത്. ‘ഊമപ്പെണ്ണിന് ഉരിയാടപയ്യന്‍’ എന്ന വിനയന്‍ ചിത്രമാണ് ചിത്രമാണ് ജയസൂര്യക്ക് ആദ്യമായി നായക പദവി നല്‍കിയത്. സംവിധായകന്‍ വിനയനെ ഫെഫ്ക വിലക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് നിരവധി താരങ്ങള്‍ വിട്ടു നിന്നിരുന്നു. വിലക്കുകളെ അതിജീവിച്ചും വിനയന്‍ തന്റെ സിനിമകളുമായി മുന്നോട്ട് പോയി.
‘വിനയന്‍ സാറുമായി എപ്പോഴും തനിക്ക് നല്ല ബന്ധമാണ്, കഴിഞ്ഞ ദിവസവും വിനയന്‍ സാര്‍ മേരിക്കുട്ടിയെക്കുറിച്ച് നല്ല അഭിപ്രായമാണല്ലോ കേള്‍ക്കുന്നതെന്ന് പങ്കുവെച്ചു.
എന്റെ സിനിമ ഇറങ്ങുന്നതിനു തലേദിവസം ഞാന്‍ വിളിക്കുന്ന രണ്ടേ രണ്ടു പേരില്‍ ഒരാളാണ് വിനയന്‍ സാര്‍, മറ്റൊരാള്‍ കോട്ടയം നസീറാണ്, രണ്ടുപേരും എന്റെ ഗുരുക്കന്മാരാണ്’. ജയസൂര്യ മനസ്സ് തുറന്നു.
Post Your Comments