
ഓരോ പെൺകുട്ടികളും ആരുടെയെങ്കിലും ഒക്കെ സഹോദരിമാരാണ്. എന്നാല്‍ സ്വന്തം കുടുംബത്തിലോ ജീവിതത്തിലോ മുറിവേല്‍ക്കുന്നത് വരെ ഇത് പലര്‍ക്കും വിഷയമല്ലെന്നും വ്യക്തമാക്കുകയാണ് യുവ സംവിധായകന് ബെഞ്ചിത്ത് ബേബി. സോറി എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടുകയാണ് ബെഞ്ചിത്ത് ബേബിയും അണിയറ പ്രവര്‍ത്തകരും.
ഒരു ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തില്‍ സംവിധായകനും, ആര് ജെ മാത്തുക്കുട്ടിയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നയന അനിൽ, അനീഷ ഉമർ, ആന്റോ ജെയിംസ് എന്നിവർ തങ്ങളുടെ വേഷങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.
Post Your Comments