താര സംഘടനയായ അമ്മയിലേയ്ക്ക് നടന് ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തില്‍ പ്രതികരണവുമായി നടന് മാമുക്കോയ. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് മാമുക്കോയ പറഞ്ഞു.
ദോഹയില്‍ സംഘടിപ്പിച്ച ക്യു മലയാളം പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാമുക്കോയ. അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാകാരന്മാര് സാമൂഹിക വിഷയങ്ങളില്‍ ഇടപെടണം. ഇതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണമെന്നും എന്നാല്‍, ഇതിനായി ആരെയും നിര്‍ബന്ധിക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments