
അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവ് രവി രംഗത്ത്. നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടു നാലോളം നടിമാര്‍ രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നു സംവിധായകനും ക്യാമറമാനുമായ രാജീവ് രവി നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. താര സംഘനയായ അമ്മയ്ക്കെതിരായി രാജീവ് രവിയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘടന രൂപം കൊള്ളുമെന്ന് സൂചനയുണ്ടായിരുന്നു.
എന്നാല്‍ ഇതിനെ എതിര്‍ത്ത് കൊണ്ടായിരുന്നു രാജീവ് രവിയുടെ പ്രതികരണം. പക്ഷെ മലയാള സിനിമയില്‍ മറ്റൊരു സംഘനയുടെ ആവശ്യമുണ്ടെന്നും, അമ്മ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചതിന്റെ കാരണം അവര്‍ക്ക് ചെയ്യുന്ന കാര്യങ്ങളില്‍ ഉത്തമ ബോധ്യമില്ലാത്തതു കൊണ്ടാണെന്നും രാജീവ് രവി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
Post Your Comments