BollywoodLatest News

പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ കേസ്; ബിഎംസി നടിക്ക് നോട്ടീസ് അയച്ചു

മുംബൈ: ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ കേസ്. ഒഷിവാരയില്‍ അനധികൃതമായി കരിഷ്മാ ബ്യൂട്ടി സ്പാ നിര്‍മിച്ചതിനാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ബിഎംസി നോട്ടീസ് അയച്ചു.

പ്രിയങ്കയുടെ ഉടമസ്ഥതയിലുള്ള സ്പായില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്പായുടെ അകത്തും അനധികൃത നിര്‍മാണം കണ്ടെത്തി. മഹാരാഷ്ട്ര റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ആക്ട് ലംഘിച്ചാണ് സ്പായുടെ അകത്തുള്ള ക്യാബിനുകളും മറ്റും നിര്‍മിച്ചിരിക്കുന്നതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

അനുവദീയമല്ലാത്ത പല വസ്തുക്കളും നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രശ്‌നം വേഗത്തിൽ പരിശോധിച്ചില്ലെങ്കിൽ അടുത്ത നടപടിയെടുക്കുമെന്ന് ബിഎംസി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button