CinemaGeneralLatest NewsMollywood

പ്രതിഫലത്തില്‍ ആരാധകരെ ഞെട്ടിച്ച് ശ്വേത മോഹന്‍; ബിഗ്‌ ബോസ് താരങ്ങളുടെ പ്രതിഫലമിങ്ങനെ

ഇപ്പോള്‍ മലയാളികളുടെ ചര്‍ച്ചാ വിഷയമാണ് ബിഗ്‌ ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസില്‍ പതിനാറു മത്സരാര്‍ത്ഥികളാണ് ഉള്ളത്. ജനപ്രിയമായി മുന്നേറുന്ന ബി ഗ് ബോസ് റിയാലിറ്റി ഷോയില്‍ എറ്റവും അധികം പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി നടി ശ്വേത മേനോനെന്നു റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേത വാങ്ങുന്നത്. ശ്വേതയ്ക്ക് തൊട്ടു പിന്നില്‍ നില്‍ക്കുന്നത് അവതാരക രഞ്ജിനി ഹരിദാസാണ്. 80000 രൂപയാണ് രഞ്ജിനിയുടെ പ്രതിഫലം. മത്സരാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള പേരും പ്രശ്‌സ്തിയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിര്‍ണയിക്കുന്നത്. 100 ദിവസമാണ് ഷോയുടെ കാലാവധി.

ഹാസ്യ നടന്‍ അനൂപ് ചന്ദ്രന് 71000 രൂപയും ടെലവിഷന്‍ അവതാരകയും നടിയുമായ പേളിമാണിക്ക് 50000 രൂപയാണ് ദിവസേന ലഭിക്കുന്നത്. പേളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സീരിയല്‍ താരം അര്‍ച്ചന സുശീലനാണ്. 30000 രൂപയാണ് അര്‍ച്ചനയ്ക്ക് ലഭിക്കുന്നത്. അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ടെലവിഷന്‍ താരം ഹിമ ശങ്കറാണ്. 20,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസത്തില്‍ ലഭിക്കുന്ന പ്രതിഫലം. ദീപന്‍ മുരളി, സാബുമോന്‍, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. മറ്റു മത്സരാര്‍ത്ഥികളായ ശ്രീലക്ഷ്മി, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബാഷി, അരിസ്റ്റോ സുരേഷ്, ദിയ സന എന്നിവരുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments


Back to top button