താരസംഘടന അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ടു നടി ഊര്‍മിള ഉണ്ണി രംഗത്ത്. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതിലെ തീരുമാനം ആദ്യം മുന്നോട്ട് വെച്ചത് ഊര്‍മിള ഉണ്ണിയായിരുന്നു, ഇതോടെ താരം വിവാദ കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി ഊര്‍മിള ഉണ്ണി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി വിമര്‍ശനം നേരിടുമ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്ന രീതി അപലപനീയമാണെന്ന് ഊര്‍മിള ഉണ്ണി വ്യക്തമാക്കുന്നു.
വളരെ സൗമ്യനായ വ്യക്തിയാണ് മോഹന്‍ലാല്‍. ഒരു കാര്യം രണ്ടു പ്രാവശ്യം ചോദിക്കുമ്ബോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ വായില്‍ നിന്ന് ഒരു വാക്ക് വീഴുന്നത്. അമ്മയെ മനഃപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഊര്‍മിള ഉണ്ണി കുറ്റപ്പെടുത്തി.
കുന്നോളം കാര്യങ്ങള്‍ ചെയ്താലും കുന്നിക്കുരുവോളം തെറ്റ് കണ്ടാല്‍ ജനങ്ങള്‍ അതിനെ പെരുപ്പിച്ച് കാണിക്കുമെന്നും ഊര്‍മിള ഉണ്ണി പറയുന്നു. പലരും തന്നെ കുറ്റക്കാരിയായി ചിത്രീകരിച്ചു കൊണ്ട് വാര്‍ത്തകള്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെ ഊര്‍മിള ഉണ്ണി കൂട്ടിച്ചേര്‍ത്തു.
Post Your Comments