താര സംഘടനായ അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. തന്റെ ആശുപത്രിവാസക്കാലത്ത് തിരിഞ്ഞു നോക്കിയിലെന്ന വിമര്‍ശനമാണ് കൈതപ്രം ഉയര്‍ത്തുന്നത്. താന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് ജഗതിയെ കാണാനാണ് താരസംഘടനക്കാര്‍ വന്നത്. അടുത്ത മുറിയില്‍ കിടക്കുന്നതു കൊണ്ട് തന്നെയും വന്നു കണ്ടു. അതിനപ്പുറത്തേക്ക് ജീവിതത്തില്‍ ഒരു സഹായവും സംഘടന നല്‍കിയിട്ടില്ലെന്ന് കൈതപ്രം പറയുന്നു.
താരങ്ങളുടെ ഒരു നോട്ടമോ സഹായമോ കിട്ടാന്‍ വേണ്ടി അടുത്തുകൂടി നടക്കുന്നവരാണ് പലരും. പണവും പ്രശസ്തിയുമുള്ളവര്‍ക്ക് അലങ്കാരമായി കൊണ്ടു നടക്കാനുള്ളതാണ് സംഘടനകള്‍. അതിനപ്പുറത്തേക്ക് സംഘടനയ്ക്ക് ഒരു പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല സിനിമകളിലും തല കാണിച്ചെങ്കിലും ഒരിക്കലും അമ്മയുടെ അംഗത്വം ആവശ്യപ്പെട്ടിട്ടില്ലയെന്നും ചോദിക്കുകയുമില്ലെന്നും കൈതപ്രം പറഞ്ഞു
Post Your Comments