ടിവിയിലെ കുട്ടികളുടെ പരിപാടിയുടെ അവതാരകയായി തുടങ്ങുകയും സിനിമയില്‍ ബാലതാരമായി ജനമനസുകളില്‍ കയറിയ നടിയാണ് മഞ്ജിമ മോഹന്‍. നിവിന്‍ പോളിയുടെ നായികയായി വടക്കന്‍ സെല്‍ഫിയിലൂടെ മഞ്ജിമ തിരിച്ചു വരവ് നടത്തി. ആ സിനിമയില്‍ ഡെയ്സി ജോര്‍ജ് എന്ന കഥാപാത്രം ഏറെ പ്രശംസയാണ് പിടിച്ച് പറ്റിയത്. ഇതിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മഞ്ജിമ തന്റെ കൈയ്യൊപ്പ് ചാര്‍ത്തി.
അതിനിടെയാണ് കുറച്ച് ദിവസം മുന്‍പ് മഞ്ജിമ നടത്തിയ വെളിപ്പെടുത്തല്‍ സിനിമാ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോ പിക്കില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് മഞ്ജിമ പറഞ്ഞത്, അതും ജയലളിതയായി. ജയലളിത 2016ല്‍ മരിക്കുമ്പോള്‍ ഉരുക്കു വനിതയെന്നാണ് മഞ്ജിമ വിശേഷിപ്പിച്ചത്.
Post Your Comments