
നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സാഹചര്യത്തില്‍ റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ള നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത് കൂടുതല്‍ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാരെ അറിയിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. രേവതി,പത്മപ്രിയ ഉള്‍പ്പടെയുള്ള നടിമാര്‍ക്കാണ് ചര്‍ച്ച ചെയ്യാമെന്ന തരത്തില്‍ ഇടവേളബാബു മറുപടി നല്‍കിയത്.
Post Your Comments