താര സംഘടനയായ അമ്മ വിവാദങ്ങളുടെ ഇടയില്‍പ്പെട്ടു ചര്‍ച്ചകളില്‍ സജീവമാകുമ്പോള്‍ അമ്മയുടെ നിലപാടുകളെ വിമര്‍ശിച്ച് നടി രേവതി രംഗത്ത്.
നടികളുടെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് താര സംഘനയായ അമ്മയോട് തുറന്നു പറഞ്ഞാല്‍ അവിടുത്തെ പലരുമത് പുശ്ചത്തോടെയാണ് നോക്കി കാണുന്നതെന്ന് രേവതി കുറ്റപ്പെടുത്തി. ഒരു ദിവസം കൊണ്ടുള്ള മാറ്റം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ മാറ്റത്തിലൂടെയല്ലാതെ ഇനി മുന്നോട്ട് പോകാനാകില്ല, മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രേവതി വ്യക്തമാക്കി.
നമ്മുടെ സമൂഹത്തിൽത്തന്നെ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ തുറന്ന നിലപാടുകൾ എടുക്കുമ്പോൾ, സിനിമാതാരങ്ങളുടെ ഒരു അസോസിയേഷൻ ചൂഷണത്തെ പിന്തുണയ്ക്കുന്ന രീതിയിൽ തീരുമാനം എടുക്കുന്നത് തെറ്റായ സന്ദേശം നല്‍കും, അഭിമുഖത്തിനിടെ രേവതി കൂട്ടിച്ചേര്‍ത്തു.
സൂപ്പർ താരങ്ങളുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൗരവമായ സംഭാഷണങ്ങൾക്കു ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു ആവശ്യം തോന്നിയിരുന്നില്ല. പക്ഷേ, പുതിയ സാഹചര്യത്തിൽ അവരുമായി സംസാരിക്കേണ്ടത് അനിവാര്യമാണെന്നും രേവതി പറയുന്നു.
Post Your Comments