![](/movie/wp-content/uploads/2018/07/ranbir-1.png)
ബോളിവുഡ് പ്രണയ ജോഡികളായ രൺബീർ കപൂറിന്റേയും ആലിയ ഭട്ടിന്റെയും പ്രണയ കഥകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അടുത്തിടെ സോനം കപൂറിന്റെ വിവാഹ ചടങ്ങിൽ ഇരുവരും ഒരുമിച്ചെത്തിയതും ഫോട്ടോ എടുത്തതും നൃത്തം ചെയ്തതുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. എന്നെക്കുറിച്ച് പലരും മുൻകൂട്ടി വിചാരിച്ചുവെച്ചിരിക്കുന്ന കാര്യങ്ങൾ തിരുത്താനാണ് എനിക്കിഷ്ടം. എന്റെ വിവാഹം താമസിച്ചേ നടക്കൂ എന്ന് പലരും കരുതിയിട്ടുണ്ടാവും എന്നാൽ ആ കണക്കുകൂട്ടലുകൾ ഞാൻ തെറ്റിക്കും. 2020 ന് മുമ്പ് വിവാഹം ഉണ്ടാകുമെന്നും ആലിയ പറഞ്ഞു.
എന്നാൽ വിവാഹത്തെക്കുറിച്ച് രൺബീർ പറഞ്ഞത് ഇങ്ങനെയാണ്. വിവാഹം കഴിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് താനും അതിനായി ജീവിതത്തിൽ പല മുന്നൊരുക്കങ്ങളും നടത്തികൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.
Post Your Comments