BollywoodLatest News

ഒടുവിൽ മനസ്സ് തുറന്നു; രണ്‍വീറുമായുള്ള വിവാഹത്തെക്കുറിച്ച് ദീപിക

ബോളിവുഡിലെ പ്രണയ ജോഡികളാണ് ദീപിക പദുക്കോണും രൺവീർ സിംഗും . ഇരുവരുടെയും ആരാധകർക്ക് ഒന്നുമാത്രമാണ് അറിയേണ്ടത്. എന്നാണ് പ്രണയജോഡികൾ ജീവിതത്തിൽ ഒന്നിക്കുകയെന്നത്. ഇരുവരുടെയും വിവാഹ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി എന്നാൽ എല്ലാ വാർത്തകൾക്കും വിരാമമിട്ട് വിവാഹ തീയതി നിശ്ചയിച്ചിരിക്കുകയാണ് താരങ്ങൾ.

നവംബര്‍ 19ാം തിയതി. വിദേശത്ത് വച്ച് ഇരുവരും വിവാഹിതരാകുന്നുവെന്നതായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിവാഹത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചു. വിവാഹം കുട്ടിക്കളിയല്ല. എന്റെ മാതാപിതാക്കളാണ് ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ദമ്പതിമാര്‍. അവരാണ് എന്റെ മാതൃക. ഒരുകാര്യം തീര്‍ച്ചയാണ് എനിക്ക് കുഞ്ഞുങ്ങള്‍ വേണമെന്നും -ദീപിക പറഞ്ഞു.

Read also:ജോ​ലി​ക്കി​ടെ വെറുതെ ഒന്നു പാടി; രാകേഷ്​ ഇനി പിന്നണിഗായകന്‍

വിവാഹത്തെക്കുറിച്ച് രണ്‍വീറിനോട് ചോദിച്ചപ്പോള്‍ തന്റെ മനസ്സില്‍ അങ്ങനെ ഒരു ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍വീറിന്റെ പ്രതികരണം. ഈ വര്‍ഷം തന്നെ വിവാഹിതനാകുമെന്നും രണ്‍വീര്‍ തുറന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button