അമ്മ സംഘടനയുടെ തീരുമാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ വനിതാ സംഘടനയില്‍ അംഗങ്ങളായ നടിമാരേ സിനിമകളില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നടിയും ഡബ്ല്യുസിസി പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍.
അമ്മ സംഘടനയെ വിമര്‍ശത്തിന്റെ പേരില്‍ ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകന്മാരുടെയും നിര്‍മ്മാതാക്കളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പറന്നു നടക്കുകയാണെന്ന് സജിത ആരോപിക്കുന്നു. ആ പട്ടികയിലേറെയും ഡബ്ല്യുസിസി അംഗങ്ങളാണെന്നും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ പോരാടാന്‍ ഇറങ്ങിയ ചാവേര്‍ സ്വഭാവമുള്ള സംഘടനയാണ് ഡബ്ല്യുസിസി എന്നും അവര്‍ പറഞ്ഞു.
കൂട്ടായ്മയില്‍ അംഗമായതിന്റെ പേരില്‍ മാത്രം നിരവധി സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും പറയാനുണ്ട്. കൂട്ടായി അത്തരം സാഹചര്യങ്ങളെ നേരിടും. എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പിന്തുണ സംഘടനയ്ക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments