
താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു വീണ നടന് ഗുരുതരാവസ്ഥയില്‍. വെറ്ററന്‍ ബംഗാളി നടന് ചിന്മയ് റോയിയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ദക്ഷിണ കോല്‍ക്കത്തയിലെ വീടിനു താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ചിന്മയിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
കൈക്കും കാലിനും ഗുരുതര പരിക്കുകളേറ്റ ചിന്മയിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്. ചാര്മൂര്ത്തി, ബസന്ത ബിലാപ്, നാനിഗോപലേര് ബിയെ തുടങ്ങിയ ബംഗാളി ക്ലാസിക്കുകളിലൂടെയാണ് ചിന്മയ് പ്രശസ്തിയിലേക്ക് ഉയരുന്നത്.
Post Your Comments