മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. തീയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രത്തിന്‍റെ സംവിധായകന്‍ കെ. മധുവാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് എസ്.എന്‍ സ്വാമിയും.
‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രം പിറവിയെടുത്തതിനു പിന്നില്‍ ഒരു കഥയുണ്ട്.
മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യുന്നതിന് വേണ്ടി കെ. മധു എന്ന സംവിധായകന് ഡേറ്റ് നല്‍കി. കെ.മധു തിരക്കഥയ്ക്ക് വേണ്ടി അന്നത്തെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ സമീപിച്ചു. പക്ഷേ ഡെന്നിസ് ജോസഫ് തിരക്കായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു. ഒടുവില്‍ സ്വാമിയുടെ അടുത്തൊന്നു പറഞ്ഞു നോക്കാം എന്ന് ഡെന്നിസ് ജോസഫ് കെ. മധുവിനോട് പറഞ്ഞു. എസ്.എന്‍ സ്വാമിയോട് ഇവര്‍ ഇരുവരും കാര്യം പറഞ്ഞു. “നോക്കട്ടെ” എന്ന് സ്വാമിയും മറുപടി നല്‍കി. കഥയുടെ ഒരു ത്രെഡ് ഡെന്നിസ് ജോസഫ് പറഞ്ഞെങ്കിലും എസ്.എന്‍ സ്വാമിക്ക് അത് ദഹിച്ചില്ല. എഴുതാന്‍ നോക്കാം എന്ന് പറഞ്ഞു എസ്,എന്‍ സ്വാമി പോയി.
അങ്ങനെയിരിക്കെ എസ്.എന്‍ സ്വാമി വീട്ടില്‍ ഇരിക്കുമ്പോള്‍ പഴയ സണ്‍ഡേ മാഗസിന്‍സ് വെറുതെ മറിച്ചു നോക്കി. അതില്‍ എസ്.എന്‍ സ്വാമി ഒരു ചിത്രം കണ്ടു. അധോലോക നായകന്‍ ഹാജി മസ്താന്‍റെ കാലില്‍ ഹിന്ദി പിന്നണി ഗായകന്‍ ദിലീപ് കുമാര്‍ തൊട്ടു തൊഴുന്ന ഒരു ചിത്രം. എസ്.എന്‍ സ്വാമി അത് കണ്ടതും ഒന്ന് ഞെട്ടി.
ഹാജി മസ്താനും ദിലീപ് കുമാറും തമ്മില്‍ ജനങ്ങളുടെ ഇഷ്ടങ്ങള്‍ക്കിടയില്‍ എന്ത് അന്തരമാണുള്ളത്. ഒരു അധോലോക നേതാവിന്‍റെ കാലില്‍ ഒരു ഇതിഹാസ നായകന്‍ തൊട്ടു വണങ്ങണമെങ്കില്‍ എന്താകും അതിനു പിന്നിലെ വികാരം, ഈ ഇരു തോന്നാലാണ് എസ്.എന്‍ സ്വാമിയെ മോഹന്‍ലാലിന്‍റെ ഇതിഹാസ ചിത്രമെഴുതാന്‍ പ്രേരിപ്പിച്ചത്.
Post Your Comments