ഐവി ശശിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സീമ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒരു വേശ്യയുടെ റോളിലാണ് സീമ അഭിനയിച്ചത്. അവളുടെ രാവുകള്‍ എന്ന സിനിമയ്ക്ക് ശേഷം തനിക്കു വന്ന രണ്ടു ചിത്രങ്ങളിലും വേശ്യ കഥാപാത്രങ്ങള്‍ ആയിരുന്നുവെന്ന് സീമ വെളിപ്പെടുത്തുന്നു,
അതിനെക്കുറിച്ച് സീമ പങ്കുവേയ്ക്കുന്നതിങ്ങനെ
“‘അവളുടെ രാവുകള്‍’ അഭിനയിച്ചതിനു ശേഷം രണ്ടു സിനിമകള്‍ വന്നു. രണ്ടിലും വേശ്യ തന്നെ, ഞാന്‍ അവരോടു ചോദിച്ചു നിങ്ങളെന്തോന്നാ ഈ കാണിക്കുന്നത്, ഈ പടവും കൂടെ ഓടട്ടെ എന്നായിരുന്നു അവരുടെ മറുപടി. ഞാന്‍ പറഞ്ഞു ഈ പടം ഓടില്ലെന്നു അവരുടെ മുന്നില്‍ വെച്ച് തന്നെ പ്രാര്‍ഥിച്ചു ദൈവമേ ഈ സിനിമ ഓടല്ലേ എന്ന്, എന്നാലും എനിക്ക് അഭിനയിച്ചല്ലേ പറ്റൂ, ഒരു സിനിമയും വേശ്യയായി അഭിനയിച്ചെന്നു വെച്ച് പിന്നീടുള്ള നാല്‍പ്പത് കൊല്ലവും വേശ്യയായി അഭിനയിച്ചാല്‍ ഓര്‍ക്കാന്‍ എന്താണ് ബാക്കിയുണ്ടാകുക”.- സീമ ചോദിക്കുന്നു.
കടപ്പാട് ; ഗൃഹലക്ഷ്മി (മാതൃഭൂമി)
Post Your Comments