നിരന്തരം വിവാദങ്ങളിൽ നിറയുന്ന ഗായികയാണ് സോന മോഹപത്ര. ഒരു ഗാനം തെറ്റായി ആലപിച്ചതിന്റെ പേരിൽ വിമർശനം കേൾക്കുകയാണ് സോന. ഒഡിയ ഭജനയാണ് സോനാ മോഹപത്ര തെറ്റായി ഉച്ചരിച്ചത്. സ്റ്റേജ് ഷോയിൽ ആലപിച്ച ഗാനത്തിന്റെ വീഡിയോ ഇവർ യുട്യൂബിൽ ഇട്ടിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.
സന്ന്യാസിയായിരുന്ന ഭക്ത സലബേഗ എഴുതിയ ഗാനത്തില്‍ നിരവധി വാക്കുകള്‍ മോഹപത്ര തെറ്റായി ഉച്ഛരിച്ചെന്നും ആരോപണമുണ്ട്. എന്നാല്‍ മോഹപത്ര രൂക്ഷമായ രീതിയിലാണ് വിമർശനത്തിനോട് പ്രതികരിച്ചത്. കൂടുതൽ വിമർശിച്ചാൽ താൻ നഗ്നയായി ഗാനം ആലപിക്കുമെന്നായിരുന്നു മോഹപത്രയുടെ ട്വീറ്റ്.
Post Your Comments