ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനുകൂല നിലപാടെടുത്ത ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എന്നാൽ ഈ അഭിപ്രായത്തിനെതിരെ വിമർശനം ഉയരുകയാണ്. സിപിഐഎം നിലപാടിനെ പരിഹസിച്ച് സംവിധായകന്‍ ഡോ ബിജു രംഗത്ത്.
എഫ് ബി പോസ്റ്റ് പൂർണ്ണ രൂപം
എ എം എം എ എന്ന സംഘടന മുത്താണ്…താരങ്ങൾ മുത്തോട് മുത്താണ്..
ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എ എം എം എയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം കഷ്ടമാണ്. അവരോട് ദൈവം ചോദിക്കും..കൂടാതെ എ എം എം ഐയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണ്. കഷ്ടമുണ്ട് കേട്ടോ അങ്ങനെ ചെയ്യുന്നതിൽ.. `സിനിമ’ എന്ന “കലയെ” വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും എ എം എം എ എന്ന സംഘടന എന്ത് മാത്രം പരിശ്രമിക്കുന്നുണ്ടെന്നു നിങ്ങൾക്കറിയാമോ…..എന്നിട്ടാണ് നിങ്ങളൊക്കെ ആ സംഘടനയോട് ഇങ്ങനെയൊക്കെ…ശരിക്കും കഷ്ടമുണ്ട് കേട്ടോ..ഇങ്ങനെയൊക്കെ പറയാമോ..നമ്മുടെ ഇക്കയും ഏട്ടനും ജന പ്രിയനും ഒക്കെയല്ലേ..നമ്മുടെ സ്വന്തം ബഡായി ബംഗ്ളാവ് അല്ലേ..നമ്മുടെ സ്വന്തം ആസ്ഥാന തമാശക്കാർ അല്ലേ.. അപ്പൊ ഇതൊക്കെ ഒരു തമാശ ആയി മാത്രമല്ലേ എടുക്കാൻ പാടുള്ളൂ…അപ്പോ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായല്ലോ..ഗോ ടു യുവർ ക്ലാസ്സസ്…പിന്തുണ എന്നൊക്കെ പറഞ്ഞു വന്നവർ പതിയെ വന്ന വഴിയേ മടങ്ങി പോകേണ്ടതാണ്…പോളണ്ടിനെ കുറിച്ച് സോറി എ എം എം എ യെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്….നല്ല നമസ്കാരം
എന്ന്
ആ തല്പരകക്ഷികളിൽ പെട്ടുപോയ ഒരാൾ….
Post Your Comments