KollywoodLatest News

അച്ഛനും അമ്മയും മരിച്ചപ്പോഴും വിവാഹ സമയത്തും ഒരുപാട് സഹായിച്ചയാളാണ് മണിചേട്ടന്‍; വേദിയില്‍ പൊട്ടിക്കരഞ്ഞ് വീണ

കലാഭവന്‍ മണിയുടെ ഓര്‍മ്മകളില്‍ പൊട്ടിക്കരഞ്ഞ് അവതാരകയും നടിയുമായ വീണ. ഒരു സ്വകാര്യ ചാനലിലെ പരിപാടി അവതരിപ്പിക്കുന്നതിടയില്‍ ഒരാള്‍ വേദിയില്‍ കലാഭവന്‍ മണിയെ അനുകരിച്ചു. ഇത് കണ്ട വീണ പെട്ടന്ന് തേങ്ങിക്കരയുകയായിരുന്നു.

കലാഭവൻ മണിയെ അനുകരിക്കുന്നവരുടെ പ്രധാന ഇനമാണ് നാടന്‍പാട്ട്. ‘ചിരിച്ചതെന്തിന് കുഴഞ്ഞതെന്തിന്’ എന്ന നാടൻ പാട്ട് പാട്ടു പാടിയനുകരിക്കാന്‍ തുടങ്ങിയതോടെയാണ് വീണ വേദിയിൽ വച്ച് കരഞ്ഞത്. ‘അച്ഛനും അമ്മയും മരിച്ചപ്പോൾ മുതൽ ഒരു ചേട്ടനെ പോലെ തനിക്കൊപ്പം നിന്ന് തന്റെ വിവാഹസമയത്തും മറ്റും ഒരുപാട് സഹായിച്ചയാളാണ് മണിചേട്ടനെന്ന്’ വീണ പറഞ്ഞു. മണിയുടെ വിയോഗത്തിലൂടെ സ്വന്തം ചേട്ടനെയാണ് നഷ്ടമായതെന്നും വീണ പറഞ്ഞു. വേദിയില്‍ മണിയുടെ പ്രിയചങ്ങാതിമാരിൽ ഒരാളായ സലിംകുമാറുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button