ആദ്യ ചിത്രം വൻ വിജയമായാൽ കൈനിറയേ അവസരമായിരിക്കും എന്നാണു എല്ലാവരുടെയും ചിന്ത. എന്നാൽ തന്റെ കാര്യത്തിൽ അത് സത്യമല്ലെന്നു തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി.
മായാനദിയിലെ അപ്പുവായി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ഐശ്വര്യ. ആദ്യ ചിത്രത്തിലെ വിജയത്തിന്റെ ഹാങ് ഓവറിൽ തനിക്കൊരുപാട് ഓഫറുകളൊന്നും വന്നിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത് . ‘ഒന്നോ രണ്ടോ സിനിമകളില്‍ നിന്ന് ക്ഷണം വന്നു, അത്രേ ഒള്ളു’, അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.
അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന വരത്തന് ആണ് ഐശ്വര്യയുടെ പുതിയ ചിത്രം. അസിഫ് അലി നായകനാകുന്ന ജിസ്മോന് സംവിധാനം ചെയ്യുന്ന ചിത്രവും താരം കരാർ ആയിട്ടുണ്ട്
Post Your Comments