CinemaGeneralLatest NewsMollywood

കലാഭവൻ മണിയും താനും നേരിട്ട വിമർശനങ്ങളെക്കുറിച്ചു ജയറാമിന്റെ തുറന്നു പറച്ചിൽ

കുടുംബ ചിത്രങ്ങളിലൂടെ നായകനായി മലയാള സിനിമയിൽ കഴിഞ്ഞ മുപ്പതു വർഷമായി നടൻ ജയറാമുണ്ട്. എന്നാൽ വിജയ ചിത്രങ്ങൾ ഒന്നുമില്ലാതെ പരാജയമായി തുടങ്ങിയ ജയറാം പഞ്ചവർണ്ണ തത്തയെന്ന ചിത്രത്തിലൂടെ വിജയകരമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

ഈ ചിത്രത്തിൻറെ വിജയാഘോഷങ്ങൾക്കിടയിൽ മിമിക്രിയുടെ പേരിൽ നേരിട്ട പുച്ഛവും പരിഹാസവും ജയറാം തുറന്നു പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..’ ഇത് വെറും മിമിക്രിയാണെന്നും ഇവന് അഭിനയിക്കാൻ പറ്റില്ലെന്നു പലരും പറഞ്ഞിട്ടുണ്ട്. കലാഭവൻമണിക്ക് സംസ്ഥാനഅവാർഡ് നിഷേധിക്കപ്പെട്ടപ്പോൾ, ‘ചേട്ടാ മിമിക്രിയാണെന്ന് പറഞ്ഞിട്ടാണ് ആ അവാർഡ് എനിക്ക് വേണ്ടെന്ന് വെച്ചത്’. എന്ന് പറഞ്ഞുകൊണ്ട് മണി തന്റെ തോളത്ത് ചാരി കരഞ്ഞിട്ടുണ്ട്. അങ്ങനെ പലർക്കും ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ട് കാണും.

READ ALSO: ആവശ്യത്തിലേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടൻ; ഒടുവിൽ ജയറാം പറയുന്നു

പഞ്ചവർണതത്ത തുടങ്ങുന്നതിന് മുമ്പ് പിഷാരടിയാണ് സംവിധാനം ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ എന്നോട് ഒന്നുരണ്ട് പേർ ഇതേകാര്യം പറഞ്ഞിട്ടുണ്ട്. ‘ഇതെന്താ മിമിക്രിയാണോ, ചെറിയൊരു പുച്ഛത്തോട് കൂടിയാണ് അവർ ചോദിച്ചത്. എന്നാൽ ഞാൻ പറയും മിമിക്രി അംഗങ്ങളുടെ കൂട്ടായ്മ തന്നെയാണ് ഈ സിനിമയുടെ വിജയം.”

READ ALSO: കഥയും തിരക്കഥയും ഒരുക്കിയത് സുരഭിയും മഞ്ജു പിള്ളയും; വിവാദ സ്കിറ്റിനെക്കുറിച്ചു തെസ്നി ഖാൻ

shortlink

Related Articles

Post Your Comments


Back to top button