ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക പ്രീതിനേടിയ നടിയാണ് നിഷ സാരംഗ്. സംസ്ഥാന അവാര്‍ഡ് വാങ്ങിയവരെ ആദരിക്കുന്ന പതിവ് അമ്മ യോഗത്തിലുണ്ട്. മോഹന്‍ലാല്‍ അധ്യക്ഷ പദവി ഏറ്റെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രിയായ നിഷ സാംരഗിനെ അമ്മ അവഗണിച്ചു.
മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് നിഷയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇത് സംഘടന ശ്രദ്ധിച്ചില്ല. ഇതിനെ തുടര്‍ന്ന് തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ നിഷ തന്നെ എഴുന്നേറ്റ് നിന്ന് പറയേണ്ടി വന്നു. എന്നാല്‍ ക്ഷുഭിതനായ പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്നും ആക്രോശിച്ചു. തുടര്‍ന്ന് പൊട്ടിക്കരഞ്ഞ നിഷയെ പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, എന്നാല്‍ സംഭവം മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയില്‍ മേലില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. ഒടുവില്‍ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാന്‍ തയ്യാറാവുകയും നടിക്ക് സംഘടനയുടെ ആദരവ് നല്കി രംഗം ശാന്തമാക്കുകയും ചെയ്തു.
Post Your Comments