എട്ടുപേരെ കൊല്ലുമെന്ന് വിവാദ പ്രസ്താവന നടത്തി അറസ്റ്റിലായ നടൻ മൻസൂർ അലിഖാൻ ജയിലിൽ നിരാഹാര സമരം നടത്തുകയും ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോർട്ട്.
സേലം- ചെന്നൈ എട്ട് വരിപ്പാത നിർമ്മാണത്തിനെതിരെ മന്‍സൂര്‍ അലിഖാന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. എട്ടുവരിപ്പാത നിര്‍മ്മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകുമെന്ന് മന്‍സൂര്‍ പറഞ്ഞിരുന്നു. അക്രമത്തിന് പ്രേല്‍സാഹിപ്പിച്ചുവെന്നും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടനെ അറസ്റ്റ് ചെയ്തത്.
നാം തമിഴല്‍ കക്ഷിയുടെ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ 10000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഹരിത ഇടനാഴിയാണ് സേലം-ചെന്നൈ എട്ട് വരിപ്പാത. ഇത് നടപ്പായാല്‍ കര്‍ഷകര്‍ പെരുവഴിയിലാകുമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പ്രസംഗിച്ചത്.
Post Your Comments