അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായി ബച്ചൻ വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്. ഫന്നെ ഖാന് എന്ന ചിത്രത്തിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാൽ താരത്തിന്റെ പുതിയ നിബന്ധനയിൽ ചിത്രത്തിൻറെ അണിയറക്കാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നു റിപ്പോർട്ട്.
ചിത്രത്തിൽ രണ്ടു പ്രധാനപ്പെട്ട ഗാന രംഗങ്ങളാണ് ഉള്ളത്. അതിലെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസം എത്തിയ താരം പാട്ടിന്റെ വരികൾ മാറ്റണമെന്ന ആവശ്യമാണ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത് പാട്ടിന്റെ വരികള്‍ കേട്ടപ്പോള്‍ ഐശ്വര്യയ്ക്ക് തൃപ്തിയായില്ല. വരികള്‍ തിരുത്തിയതിന് ശേഷം മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന നിലപാടിലാണ് താരമെന്ന് റിപ്പോർട്ട്. ഇക്കാര്യം നിര്‍മ്മാതാവിനേയും സംവിധായകനെയും ഐശ്വര്യ അറിയിച്ചു കഴിഞ്ഞു.
Post Your Comments