താര സംഘടനായ അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടനയിൽ നിന്നും മാറ്റി നിർത്തിയ ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ട് വരാനുള്ള തീരുമാനത്തിനെതിരെ വനിതാ കൂട്ടായ്‌മ വിമർശനവുമായി എത്തിയിരുന്നു. എന്നാൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ മാത്രം അഭിപ്രായം പങ്കുവച്ച സംഘടനയ്‌ക്കെതിരെ വിമർശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അമ്മയിൽ തുടരാനില്ലെന്നു തുറന്നു പറയുകയാണ് നടി റിമ കല്ലിങ്ങൽ.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമ തങ്ങളുടെ നയം വ്യക്തമാക്കിയത്. “എന്ത് കൊണ്ട് ചോദിക്കേണ്ടിടത്ത് കാര്യങ്ങള്‍ ചോദിച്ചില്ല എന്ന ചോദ്യമാണ് എല്ലാവരും ഞങ്ങളോട് ചോദിക്കുന്നത്. രണ്ടു കാര്യങ്ങളാണ് അതില്‍ ഉള്ളത്. ഒന്ന് ഈ സംഭവം നടന്ന് ഒരു കൊല്ലമാകുന്നു. പല രീതിയില്‍ ‘അമ്മ’യുമായി ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കാന്‍ നമ്മള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്. അവസാനമായി നിങ്ങള്‍ കണ്ടതാണ് ‘അമ്മ’ എന്ന സംഘടന എല്ലാവരും കൂടി ഒത്തുകൂടി നടത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ അവര്‍ എന്ത് രീതിയിലാണ് ഞങ്ങള്‍ക്ക് ഒരു മറുപടി തന്നതെന്ന്. അതും ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വെച്ച്. ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളോട് അവര്‍ പ്രതികരിച്ചത് എങ്ങനെയെന്ന് നിങ്ങള്‍ കണ്ടതാണ്.
‘അമ്മ’യില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു എന്നാണ് ഇതിന് ഒറ്റ വാക്കില്‍ ഉള്ള വിശദീകരണം. ഇത്തരത്തില്‍ സ്ത്രീവിരുദ്ധമായ നിലപാടെടുക്കുന്ന സംഘടനയുമായി ഒത്തുപോകാനില്ല. ഇതില്‍ നിന്നു പോയതുകൊണ്ട് അവസരങ്ങള്‍ നഷ്ടമാകുമെന്ന് കരുതുന്നില്ല.’ തങ്ങള്‍ എന്നും ദുരന്തത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും താരം വ്യക്തമാക്കി.
READ ALSO: താര സംഘടനയിലേക്ക് ദിലീപ് തിരിച്ചെത്തുന്നതിനെ തിലകൻ പ്രശ്നവുമായി താരതമ്യപ്പെടുത്തുന്നവരോട്
Post Your Comments