ബാഹുബലിയിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടൻ റാണാ ദഗ്ഗുബാട്ടിയ്ക്ക് വൃക്ക രോഗമെന്ന വാർത്തകൾ ആരാധകരെ ഞെട്ടിച്ചിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി താരം വിദേശത്തേക്കു പോകുന്നതായുള്ള വാർത്ത രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ വൃക്ക രോഗമാണെന്ന പ്രചരണം തള്ളി റാണാ ദഗ്ഗുബാട്ടി രംഗത്തെത്തി.
‘‘രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മാത്രമേയുള്ളൂ. മറ്റെല്ലാ തരത്തിലും ഞാൻ പൂർണ ആരോഗ്യവാനാണ്.’’ റാണ ഫെയ്സ്ബുക്കിൽ കുറിച്ചു.
റാണയ്ക്കു വൃക്കരോഗമാണെന്നും വൃക്ക മാറ്റി വയ്ക്കുന്നതിനായി അദ്ദേഹം അടുത്തു തന്നെ അമേരിക്കയിലേക്കോ സിംഗപ്പൂരിലേക്കോ പോകുമെന്നും അമ്മ ലക്ഷ്മിയാണ് റാണയ്ക്ക് വൃക്ക നൽകുന്നതെന്നുമായിരുന്നു ഒരു കുടുംബ സുഹൃത്തിനെ ഉദ്ധരിച്ച് വാർത്ത വന്നത്.
Post Your Comments