താര സംഘടനയായ അമ്മയുടെ അമരക്കാരനായി ഇനി മോഹൻലാൽ. പതിനേഴു വർഷത്തെ അധ്യക്ഷ പദവി ഇന്നസെന്റ് ഒഴിഞ്ഞതിനെ തുടർന്നാണ് മോഹൻലാൽ പ്രസിഡന്റ് ആയി എത്തിയത്. എന്നാൽ ‘അമ്മ’ യുടെ പുതിയ ഭാരവാഹികളുടെ പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരില്‍ വിമര്‍ശനവുമായി മുരളി തുമ്മാരുകുടി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആണുങ്ങളുടെ ‘അമ്മ…
“കൊച്ചി∙ താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇനി മോഹന്‍ ലാല്‍. ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹന്‍ ലാല്‍ ഇനി ‘അമ്മ’യെ നയിക്കുക. സെക്രട്ടറിയായിരുന്ന ഇടവേള ബാബു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുയര്‍ന്നു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണു യോഗത്തിലാണു തീരുമാനം.”
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയുടെ ജനറല്‍ ബോഡിയുടെ റിപ്പോര്‍ട്ട് ആണ്. കണ്ടിടത്തോളം താക്കോല്‍ സ്ഥാനങ്ങളില്‍ ഒന്നും സ്ത്രീകള്‍ ഇല്ല. കോളേജ് യൂണിയന് ഉള്‍പ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകള്‍ക്കായി ഒഴിച്ചിടാറുണ്ടായിരുന്നു.ഇവിടെ അതുപോലും ഇല്ല. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകള്‍ വളരുന്നത് ?
READ ALSO: അമ്മയുടെ പ്രസിഡന്റ് സ്ഥാനം എന്തുകൊണ്ട് മോഹന്‍ലാല്‍ ഏറ്റെടുത്തു? കാരണം ഇങ്ങനെ
Post Your Comments