CinemaGeneralMollywoodNEWS

ദേവാസുരം എന്റെതായിരുന്നെങ്കില്‍; മംഗലശ്ശേരി നീലകണ്ഠനെ നഷ്ടപ്പെടുത്തിയതിന്‍റെ വേദന പങ്കുവെച്ച് ഷാജി കൈലാസ്

ഹിറ്റ് ചിത്രങ്ങളുടെ തോഴരാണ് ഷാജികൈലാസും മോഹന്‍ലാലും. ആറാം തമ്പുരാനും, നരസിംഹവുമൊക്കെ മലയാള സിനിമാ പ്രേക്ഷകര്‍ പലയാവര്‍ത്തി കണ്ടുകൊണ്ടിരിക്കുന്നതും, കാണാന്‍  ആഗ്രഹിക്കുന്നതുമായ ചിത്രങ്ങളാണ്, പക്ഷേ ഷാജി കൈലാസ് എന്ന സംവിധായകന് ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടപ്പോള്‍ അതിയായ നിരാശയുണ്ടായി, 1993-ല്‍ പുറത്തിറങ്ങിയ ഐവി-ശശി രഞ്ജിത്ത് ടീമിന്റെ ചിത്രമായിരുന്നു ‘ദേവാസുരം’.

-devasuram

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍. അന്നത്തെ വലിയൊരു ഹിറ്റായി മാറിയ ചിത്രം തനിക്ക് സംവിധാനം ചെയ്യാന്‍ കഴിയാതെപോയതിന്റെ നിരാശയിലാണ് മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷാജികൈലാസ്. മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായ ‘ദേവാസുരം’ ഷാജി കൈലാസിന് ചെയ്യാന്‍ കഴിയതെപോയതിന്റെ നിരാശ ആദ്ദേഹം ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്തിനോട് പങ്കുവെയ്ക്കുകയുണ്ടായി . തനിക്ക് അത്രത്തോളം പ്രിയപ്പെട്ട തിരക്കഥയായിരുന്നു അതെന്നും, ദേവാസുരം സംവിധാനം ചെയ്യാന്‍ കഴിയാതെപോയത് ജീവിതത്തിലെ ഏറ്റവും വലിയ നിരാശയുണ്ടാക്കിയ കാര്യമാണെന്നും ഷാജികൈലാസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button