
വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷംന കാസിം. കഥാപാത്ര മികവിന് വേണ്ടി താരം തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു. നടന് ജയസൂര്യ ട്രാന്‍സജെന്റര്‍ വേഷത്തില്‍ എത്തിയ മേരിക്കുട്ടി തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. മേരിക്കുട്ടി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നടി ഷംന.
മേരിക്കുട്ടിയെ കണ്ട് ഇറങ്ങിയ പാടെ താൻ വിളിച്ചത് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയെ ആയിരുന്നുവെന്നും തനിക്കവരെ കെട്ടിപ്പിടിക്കാൻ തോന്നിയെന്നും ഷംന പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ …’ഞാനവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഉറക്കെ പറയാൻ തോന്നി. ജാനു എന്റെ അടുത്ത സുഹൃത്താണ്… എനിക്ക് എന്റെ സഹോദരിയെപ്പോലെയാണ്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരിയുള്ള ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാം. ഈ സിനിമയിൽ പലയിടങ്ങളിലും എനിക്ക് ജാനുവിനെ അനുഭവിക്കാൻ കഴിഞ്ഞു.
ചിത്രത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. ജയേട്ടൻ വലിയൊരു മനുഷ്യനാണ്. ജയസൂര്യ എന്ന ‘നടൻ’ ആണ് മേരിക്കുട്ടിയിൽ അഭിനയിച്ചതെന്ന് ഒരിക്കലും തോന്നില്ല. താനൊരു നായകനാണ്, പുരുഷനാണ് എന്നൊക്കെയുള്ള ചിന്ത ജയേട്ടൻ മറികടന്നിട്ടുണ്ട്. വളരെ സൂക്ഷ്മമായ അഭിനയത്തിന്റെ തലങ്ങളുണ്ട് ആ കഥാപാത്രത്തിൽ. മേരിക്കുട്ടിയിൽ ഉടനീളം ഈ സൂക്ഷ്മത ചോരാതെയാണ് ജയേട്ടൻ അഭിനയിച്ചിരിക്കുന്നത്. ലോക്കപ്പിൽ കിടക്കുന്ന മേരിക്കുട്ടി എന്റെ കണ്ണ് നനയിച്ചു. ലോക്കപ്പിലിരുന്ന് മുഖത്ത് അടിച്ച് കരയുന്ന മേരിക്കുട്ടിയുണ്ട്. ആ രംഗം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. സിനിമ കഴിഞ്ഞ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല. അത്രയും സ്വാധീനിച്ചിരുന്നു ആ സിനിമ. ‘
Post Your Comments