താര സംഘടനയായ അമ്മയുടെ പുതിയ ഭരണ സമിതി ഇന്ന് ചുമതലയേല്‍ക്കും. മാധ്യമങ്ങളെ ഒഴിവാക്കിയാണ് കൊച്ചിയില്‍ ജനറല്‍ ബോഡി യോഗം നടക്കുക. കഴിഞ്ഞ 18 വര്‍ഷം അമ്മയെ നയിച്ച ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഇന്ന് ഒഴിയും. പകരം മോഹന്‍ലാല്‍ ചുമതലയേല്‍ക്കും. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന മമ്മൂട്ടിക്ക് പകരം ഇടവേള ബാബു ചുമതല ഏല്‍ക്കും. കെ.ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കുമെന്നും സൂചനയുണ്ട്. ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖ് എത്തിയേക്കും. ട്രെഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്.
സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നാല് നടിമാര്‍ അംഗങ്ങളാകും. ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും സ്ത്രീ അംഗങ്ങൾ. കൂടാതെ ഇന്ദ്രൻസ്, ടിനി ടോം, സുധീർ കരമന തുടങ്ങി പുതുമുഖങ്ങളും അംഗങ്ങളായി എത്തിയേക്കും. പഴയ അംഗങ്ങളിൽ ആസിഫ് അലി തുടരുമെന്നും റിപ്പോര്‍ട്ട്.
Post Your Comments