ബോളിവുഡ് സിനിമയിലെ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നതിന് മുന്‍പുള്ള ഭൂതകാല ഓര്‍മ്മകള്‍ പങ്കിടുകയാണ് ഷാരൂഖ്. അഭിനയ മോഹവുമായി നടക്കുമ്പോള്‍ അന്നത്തെ ഹിന്ദി താരങ്ങള്‍ക്കുള്ള യാതൊരു ഗുണവും തനിക്ക് ഇല്ലായിരുന്നുവെന്നാണ് ഷാരൂഖിന്‍റെ വാദം.
റയീസ് എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ്.
“ചെറുപ്പം മുതലേ അഭിനയത്തോടായിരുന്നു താല്‍പര്യം. അഭിനയിക്കാനുള്ള കഴിവും സൗന്ദര്യവും ഇല്ലെന്ന വിഷമം തുടക്കത്തിലേ ഉണ്ടായിരുന്നു. അഭിനയ മോഹത്തെക്കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നു. സ്വപ്‌നങ്ങള്‍ ഒതുക്കി വെയ്ക്കേണ്ട കാര്യമല്ലെന്നും അവ യാഥാര്‍ത്യമാക്കാന്‍ പരിശ്രമിക്കണമെന്നും പഠിപ്പിച്ചത് അമ്മയാണ്. ഫൗജി എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട എനിക്ക് പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചു. പക്ഷേ നായകനാകാന്‍ കഴിവില്ലെന്ന കാരണത്താല്‍ അതെല്ലാം തള്ളിക്കളഞ്ഞു. മാതാപിതാക്കളുടെ വേര്‍പെടല്‍ നല്‍കിയ ഒറ്റപ്പെടലാണ് ജീവിതത്തിനു മാറ്റമുണ്ടാക്കിയത്. ഒറ്റപ്പെടല്‍ നല്‍കുന്ന വേദനയില്‍ നിന്നൊരു മാറ്റം അനിവാര്യമാണെന്ന് തോന്നി. അങ്ങനെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മാറി. സിനിമയില്‍ ചെറിയ വേഷങ്ങള്‍ മാത്രം ആഗ്രഹിച്ച എന്നെ തേടി വലിയ വേഷങ്ങള്‍ വന്നു. .ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ യാത്ര മനോഹരമായിരുന്നു. എന്‍റെ മാതാപിതാക്കള്‍ എന്നെ സ്നേഹച്ചിരുന്ന പോലെ എന്നെ സ്നേഹിക്കാന്‍ കോടികണക്കിന് ആളുകള്‍ ഉണ്ടെന്നുള്ളത് സന്തോഷകരമാണ്”- ഷാരൂഖ് ഖാന്‍
Post Your Comments