
29-കാരനായ ടോവിനോ തോമസ് മലയാള സിനിമയിലെ പുതിയ പ്രണയ നായകനാണ്. ആഷിക് അബു സംവിധാനം ചെയ്ത മായനദിയില്‍ മാത്തനെന്ന പ്രണയ നായകനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. മാത്തനും അപ്പുവും തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ പ്രണയ ബന്ധമായിരുന്നു ചിത്രം ചര്‍ച്ച ചെയ്തത്.
മാത്തനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അപ്പു മാത്തനോട് പറഞ്ഞ ഡയലോഗ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, മാത്തന് അപ്പുവിനോട് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുമ്പോള്‍ സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന മറുപടിയാണ് ലഭിക്കുന്നത്, ഇതൊരു ആണായിരുന്നു പറഞ്ഞതെങ്കില്‍ എന്താകുമായിരുന്നു പുകില് എന്ന് ടോവിനോ ചോദിക്കുന്നു. പെണ്ണ് പറഞ്ഞത് കൊണ്ടാണ് അധികം പ്രശ്നമില്ലാതെ പോയതെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ടോവിനോ വ്യക്തമാക്കുന്നു.
Post Your Comments