
ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം. ധടക് എന്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ജാന്‍വി അമ്മ ശ്രീദേവിയുടെ അതെ പാത സ്വീകരിച്ചിരിക്കുകയാണ്. ധടകിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ സഹോദരി ഖുശി ജാന്‍വിയെ കെട്ടിപ്പിടിച്ച് കരഞ്ഞത് ഹൃദയസ്പര്‍ശിയായ രംഗങ്ങളില്‍ ഒന്നായിരുന്നു. അവളുടെ കണ്ണുകള്‍ നിറയുന്നത് അപൂര്‍വ്വമാണ്.
എന്തിനാണ് നീ കരയുന്നത് എന്ന് ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു അവളുടെ മറുപടി . ചിലപ്പോള്‍ ഞാന്‍ എന്തെങ്കിലും വലിയ തെറ്റ് ചെയ്തത് കൊണ്ടായിരിക്കാം അവള്‍ അങ്ങനെ വൈകാരികമായി പ്രതികരിച്ചതെന്നും ജാന്‍വി പറയുന്നു.
Post Your Comments