സിനിമാ ലോകത്തെ ഞെട്ടിച്ച വാർത്തയാണ് പെൺവാണിഭക്കേസിൽ യുവ നടിമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ. അമേരിക്കയില്‍ നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ തെലുങ്ക് നിര്‍മാതാവും ഭാര്യയും ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരുടെ ലൈംഗികബന്ധം സംബന്ധിച്ച വിവരങ്ങള്‍ വീഡിയോ സഹിതം സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് നിരവധി താരങ്ങൾ കുടുങ്ങുമെന്നും സൂചന.
തെലുങ്ക് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്സ് റാക്കറ്റ് നടത്തി വന്ന ബിസിനസുകാരനും നിർമാതാവുമായ മൊദുഗുമിഡി കിഷന്, ഭാര്യ ചന്ദ്ര എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവവന്യുവിലെ അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് രേഖകൾ കണ്ടെടുത്തത്. ഓരോ ഇടപാടിലും കിട്ടുന്ന തുകയും പെണ്‍കുട്ടികളെ കൈമാറുന്ന ഇടവും അവർ കുറിച്ച് വച്ചിരുന്നു ഇവര്‍ ആരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നു, എത്രനേരം ഉണ്ടായിരുന്നു, എപ്പോഴാണ് നടന്നത്, എന്തു കാര്യത്തിനാണ് അവരെ അമേരിക്കയിലേക്ക വിളിച്ചു വരുത്തിയത്, എത്ര പണം വാങ്ങി തുടങ്ങിയ വിവരങ്ങള്‍ വരെ ശേഖരിച്ചു വെച്ചിരുന്നു.
READ ALSO: നൃത്ത പരിപാടിയുടെ പേരിൽ പെണ്‍വാണിഭം; യുവ നടിമാരായ അനസൂയയും സഞ്ജനയും വെളിപ്പെടുത്തുന്നു
Post Your Comments