വിരാട് കോഹ്ലിയും അനുഷ്കയും ഇപ്പോള്‍ മികച്ച ഒരു സന്ദേശത്തിലൂടെ ബോളിവുഡിലെ താരമായിരിക്കുകയാണ്. കാറില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞ മുംബൈ സ്വദേശി അര്ഹാന് സിംഗിനെയാണ് കോഹ്ലി കയ്യോടെ പിടികൂടിയത്, മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ അര്‍ഹാനെ ശകാരിക്കുന്ന വീഡിയോ വിരാട് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു, ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് അര്ഹാന് സിംഗ്, മാലിന്യം വലിച്ചെറിഞ്ഞതിനു താന്‍ ക്ഷമ പറഞ്ഞിരുന്നുവെന്നും ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ചെയ്തു പോയതാണെന്നും അര്ഹാന് പറയുന്നു, എന്നിട്ടും വീഡിയോ പുറത്തുവിട്ടത് മാന്യത കുറഞ്ഞ കാര്യമെന്നും അര്ഹാന് തുറന്നടിക്കുന്നു,
ഏറ്റവും രസകരമായ സംഗതി എന്തെന്നാല്‍ അനുഷ്കയ്ക്ക് മുന്‍പേ ബോളിവുഡില്‍ അഭിനയിച്ച താരമാണ് അര്ഹാന് സിംഗ്. 1966ല്‍ പുറത്തിറങ്ങിയ ഇംഗ്ലിഷ് ബാബു ദേശി മേം എന്ന ഷാരൂഖ് ഖാന് ചിത്രത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അര്ഹാന് വേഷമിട്ടിട്ടുണ്ട്.
Post Your Comments