നടന്‍ ജോജു ജോര്‍ജ്ജിനെ കണ്ടാല്‍ ശരിക്കും ചെകിടത്ത് ഒന്ന് പൊട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകര്‍, അതിന്റെ കാരണമോ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രവും.രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയില്‍ കുഞ്ഞിപ്പാലു എന്ന ക്രൂരനായ വില്ലന്‍ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്,
തമാശ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ജോജു ജോര്‍ജ്ജ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് സിനിമയിലേക്ക് വരുന്നത്. 1995-ല്‍ പുറത്തിറങ്ങിയ ‘മഴവില്‍ക്കൂടാര’മാണ് ജോജുവിന്റെ ആദ്യ ചിത്രം.
പ്രേക്ഷകര്‍ക്ക് ഏറെ വെറുപ്പ് തോന്നത്തക്ക രീതിയിലെ കഥാപാത്രമാണ് കുഞ്ഞിപ്പാലു. ജയസൂര്യ അവതരിപ്പിക്കുന്ന ട്രാന്‍സ്ജന്റര്‍ കഥാപാത്രമായ മേരിക്കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്ന ജോജുവിന്റെ കുഞ്ഞിപ്പാലു തിയേറ്ററില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. രഞ്ജിത്ത് ശങ്കര്‍ തന്നെ സംവിധാനം ചെയ്ത രാമന്‍റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം ജോജു ജോര്‍ജ്ജ് അവതരിപ്പിച്ചിരുന്നു.
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഞാന്‍ മേരിക്കുട്ടി, റമദാന്‍ റിലീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സാമൂഹിക പ്രസക്തമായ ട്രാന്‍സ്ജന്റര്‍ വിഷയം ഏറെ പക്വതയോടെ രഞ്ജിത്ത് ശങ്കറിലെ ഫിലിം മേക്കര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാത്തുക്കുട്ടിയില്‍ നിന്ന് മേരിക്കുട്ടിയിലേക്കുള്ള ജയസൂര്യയുടെ പരിണാമവും കയ്യടി നേടിയെടുക്കുന്നു, പുണ്യാളന്‍ ലിമിറ്റഡിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരുക്കുന്നത്.
Post Your Comments