അരങ്ങേറ്റ ചിത്രം വൻ വിജയമാകുകയും അതിലൂടെ ഫിലിം ഫെയർ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ് കല്യാണി പ്രിയദർശൻ. തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ പങ്കെടുത്ത വേദിയിൽ അമ്മ ലിസിയുടെ കയ്യിൽ നിന്നുമാണ് കല്യാണി അവാർഡ് സ്വീകരിച്ചത്. എന്നാൽ ഈ അവാർഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
‘ഞങ്ങളുടെ കുടുംബത്തിൽ നിന്നും ആദ്യമായാണ് ഒരാൾ ഫിലിം ഫെയർ പുരസ്കാരം സ്വന്തമാക്കുന്നത്. ദേശീയ അവാർഡു വരെ സ്വന്തമാക്കിയ ആളാണ് അച്ഛൻ. പക്ഷേ ഫിലിം ഫെയർ ആദ്യമായി സ്വന്തമാക്കിയതിന്റെ ക്രെഡിറ്റ് തനിക്കാണെന്നു” കല്യാണി പറയുന്നു
നടി ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകളായ കല്യാണിയുടെ ആദ്യ ചിത്രം വിക്രം കുമാർ സംവിധാനം ചെയ്ത ഹലോയാണ്. അഖിൽ അക്കിനേനിയുടെ നായികയായിട്ടായിരുന്നു കല്യാണിയുടെ അരങ്ങേറ്റം.
Post Your Comments