സിനിമയിലെ സൗഹൃദങ്ങൾ സംഘടനാ തലത്തിൽ മാറിയിരിക്കുകയാണ്. എന്നാൽ കുറച്ചു കാലം മുൻപ് വരെ മികച്ച രീതിയിലുള്ള സൗഹൃദവും കൂട്ടായ്മയും നടീ നടമാർക്കിടയിൽ ഉണ്ടായിരുന്നു. കാരവാന്റെ വരവോട് കൂടി അന്യം നിന്നും തുടങ്ങിയ സുഹൃദ് ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി സീമ.
അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്ബത് കലാകാരന്മാര് ഒരു മുറിയിലാണ് കഴിഞ്ഞിരുന്നതെന്നു സീമ പറയുന്നു. വൈകുന്നേരം ഷൂട്ടിങ് പാക്കപ്പ് ആയാല്‍ നടിമാരെല്ലാവരും തന്റെയടുത്ത് വരും. എല്ലാവരും കൂടി ബൊക്കാരോ കളിക്കുന്നതാണ് പ്രധാന വിനോദമെന്നു ഒരു അഭിമുഖത്തിൽ സീമ പങ്കുവയ്ക്കുന്നു. ചീട്ടുകൊണ്ടുള്ള ഒരു കളിയാണത്. ഗീതയാണ് അത് പഠിപ്പിച്ചതെന്ന് തോന്നുന്നുവെന്നും ലിസിയും താനും അത് ഇപ്പോഴും കളിക്കാറുണ്ടെന്നും സീമ പറയുന്നു. ഈ കളി യേശുദാസിനെ പഠിപ്പിച്ചതിനെക്കുറിച്ചു താരം പറയുന്നു.
”ഒരിക്കല്‍ ദാസേട്ടനെ ഞാന്‍ ബൊക്കാരോ പഠിപ്പിച്ചു. അതോടെ പ്രഭ ചേച്ചിയും ദാസേട്ടനും ഫുള്‍ ടൈം ബൊക്കാരോ കളിയായി. എവിടെ പോയാലും ഇതു തന്നെ കളി. ഇതുകണ്ടപ്പോള്‍ വിജയ് പറഞ്ഞു. ചേച്ചി ചെയ്തത് ഭയങ്കര ചതിയായിപ്പോയി. അപ്പയും അമ്മയും ഇതു തന്നെ കളിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ദാസേട്ടന് എന്നെ ചൂണ്ടി പറഞ്ഞു. ദാ ഗുരുനാഥ ഇവിടെ ഇരിക്കുന്നു.”
കടപ്പാട് : ഗൃഹലക്ഷ്മി
Post Your Comments