GeneralMollywood

‘വേഷം കെട്ടി നടക്കുന്നതാണോ’ എന്ന് ചോദിച്ച് മുടി പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്തിട്ടുണ്ട്; അഞ്ജലി അമീർ

ട്രാൻസെക്ഷ്വൽ ജീവിതത്തെ ആവിഷ്കരിക്കുന്ന ഞാൻ മേരിക്കുട്ടി എന്ന ജയസൂര്യ ചിത്രം പ്രദർശനത്തിനെത്തി. ചിത്രം കണ്ടതിനു ശേഷം നടിയും മോഡലുമായ ട്രാൻസെക്ഷ്വൽ അഞ്ജലി അമീർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ ഏവരുടെയും കണ്ണ് നിറയ്ക്കും.

anjali-jayasurya

പണ്ട് താമസിച്ചിരുന്നിടത്ത് പലരീതിയിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.’നീയെന്താ വേഷം കെട്ടി നടക്കുന്നതാണോ’ എന്ന് ചോദിച്ച് മുടി പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അഞ്ജലി പറയുന്നു. ഫേസ് ബുക്ക് ലൈവിൽ അഞ്ജലി മേരിക്കുട്ടിയെക്കുറിച്ച് പറയുന്നതിന് ഇടയിൽ പലപ്പോഴും വികാരാധീനയായി. ‘മേരിക്കുട്ടിയേക്കാളും ദാരുണമായ അവസ്ഥകൾ എനിക്കും എന്നെപ്പോലെയുള്ളവർക്കും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ, അതെല്ലാം തരണം ചെയ്താണ് ഞങ്ങൾ വന്നത്,’ അഞ്ജലി പറഞ്ഞു.

അടുത്തിരിക്കുന്നവർ തിരശീലയിലെ മേരിക്കുട്ടിയെ പ്രോത്സാഹിപ്പിക്കാൻ കയ്യടിച്ചപ്പോൾ തനിക്കൊരു അവാർഡ് കിട്ടുന്ന പോലെ തോന്നിപ്പോയി എന്നും തങ്ങളുടെ എല്ലാവരുടെയും ആഗ്രഹം മേരിക്കുട്ടി ആഗ്രഹിക്കുന്ന പോലെ നല്ലൊരു ഭാവി ഉണ്ടാകണം. നന്നായി ജീവിക്കണം. എല്ലാവരുടെയും ആദരം നേടണം എന്നെല്ലാം തന്നെയാണെന്നും ഒരുപാടൊന്നും സാധിച്ചില്ലെങ്കിലും കുറച്ചൊക്കെ തന്നാലാവും വിധം നേടാൻ കഴിഞ്ഞെന്നും അഞ്ജലി കൂട്ടിച്ചേർത്തു.

READ ALSO: ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു കണ്ണാടിയിലെന്ന പോലെ; കണ്ണു നിറഞ്ഞ് അഞ്ജലി അമീര്‍

shortlink

Related Articles

Post Your Comments


Back to top button